ബിജെപിയിലേക്ക് വരാൻ കെപിസിസി ഭാരവാഹികൾ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ശ്രീധരൻ പിള്ള

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന ജി. രാമന്‍ നായരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ വനിത കമ്മീഷൻ മുൻ അംഗം അഡ്വക്കേറ്റ് ജി. പ്രമീളാ ദേവിക്ക് സംസ്ഥാന സമിതി അംഗത്വവും നല്‍കി. കെപിസിസി ഭാരവാഹികൾ ബിജെപിയിലേക്ക് വരാൻ  താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന്  ശ്രീധരൻ പിള്ള പറഞ്ഞു.

ശബരിമല വിഷയത്തിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തതിന് കെപിസിസി സസ്പെന്‍റ് ചെയ്ത ജി.രാമന്‍ നായര്‍ ബിജെപിയില്‍ ചേരുകയായിരുന്നു. കോണ്‍ഗ്രസ് തകര്‍ന്ന കപ്പലാണെന്നും ഇനിയും നിരവധി പേര്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് വരുമെന്നും രാമന്‍ നായര്‍ പറഞ്ഞു.