സൗദിയില്‍ വനിതകള്‍ക്ക് എല്ലാ മേഖലയിലും ഡ്രൈവിങ് സ്കൂളുകള്‍

റിയാദ്‌: എല്ലാ മേഖലയിലും വനിതകള്‍ക്ക് പുതിയ ഡ്രൈവിങ് സ്കൂളുകള്‍ തുറക്കുമെന്ന് സൗദി  ട്രാഫിക് മേധാവി. ആദ്യപടിയായി പുതിയ ഒന്‍പത് ഡ്രൈവിങ് സ്കൂളുകള്‍ തുറക്കാനാണ് തീരുമാനം. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. തുടർന്ന് എല്ലാ മേഖലയിലും വനിതകള്‍ക്ക് പുതിയ ഡ്രൈവിങ് സ്കൂളുകള്‍ തുറക്കുമെന്ന് സൗദി  ട്രാഫിക് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു.

ഡ്രൈവിങ് അനുവദിച്ച സാഹചര്യത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിച്ചിരുന്നു. ഈ സാചര്യത്തിലാണ് കുറവ് നികത്താന്‍ പുതിയ ഡ്രൈവിങ് സ്കൂളുകള്‍  തുറക്കുന്നതെന്നും അല്‍ബസ്സാമി വ്യക്തമാക്കി. ഡ്രൈവിങ് വശമുള്ളവര്‍ക്ക് ആറ് മണിക്കൂര്‍ ക്ലാസും ഡ്രൈവിങ് അറിയാത്തവര്‍ക്ക് 30 മണിക്കൂര്‍  ക്ലാസുമാണ്‌ നിലവിവെ നിബന്ധന. നിരവധി വനിതകള്‍ ഇതിനോടകം തന്നെ തങ്ങളുടെ യോഗ്യത തെളിയിച്ച്‌ ലൈസന്‍സ് കരസ്ഥമാക്കിയിട്ടുണ്ട്‌.