ഡൽഹി അന്തരീക്ഷ മലിനീകരണം: ആരോഗ്യരംഗം അവതാളത്തിലാകുമെന്ന്‌ ആശങ്ക

ഡൽഹി: കടുത്ത  അന്തരീക്ഷ മലിനീകരണത്തിൽ ഡൽഹി നഗരം. ഭീകരാവസ്ഥ കാണിക്കാൻ  നഗരത്തിലെ ആശുപത്രിയിൽ മനുഷ്യ ശ്വാസകോശത്തിന്റെ ഇൻസ്റ്റലേഷൻ സ്ഥാപിച്ചു. തൽസ്ഥിതി തുടർന്നാൽ ആരോഗ്യരംഗം അവതാളത്തിലാകുമെന്ന്‌ വിദഗ്ദരുടെ അഭിപ്രായം ഡൽഹിയിലെ പുക പടലം ശ്വാസകോശം കറുപ്പണിയിക്കുമെന്നും ഗുരുതരമായി ശരീരത്തെ ബാധിക്കുമെന്നും ഡൽഹി ഗംഗ റാം ആശുപത്രിയിലെ സെന്റർ ഫോർ ചെസ്ററ് വിഭാഗം ഡോക്ടർ അരവിന്ദ് കുമാർ പറഞ്ഞു.

ഇത് തടയാൻ ഉടൻ നടപടികൾ സ്വീകരിക്കണം അല്ലെങ്കിൽ ആരോഗ്യരംഗം അവതാളത്തിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ തന്നെ നിരവധി പേർ  അസ്വസ്ഥതയുമായി വരുന്നുണ്ട്‌ തൽസ്ഥിതി തുടർന്നാൽ ശ്വാസകോശം കറുപ്പണിയിക്കുമെന്നും ഗുരുതരമായി ശരീരത്തെ ബാധിക്കുമെന്നും ഗംഗ റാം ആശുപത്രിയിലെ ഡോക്ടർ എസ്.പി ബയോട്രയും പറയുന്നു.

അന്തരീക്ഷ മലിനീകരണം പരിശോധിക്കാൻ ഡൽഹി സർക്കാർ ഗ്രാപ് അഥവാ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ രൂപീകരിച്ചിട്ടുണ്ട്. ഇതിലൂടെ ഏറ്റവും ഉയർന്ന അന്തരീക്ഷ മലിനീകരണമുള്ള ദിവസം കണ്ടു പിടിക്കാമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം വളരെ അപകടം നിറഞ്ഞതാണെന്നും ഇരുപത് സിഗരറ്റ് വലിക്കുന്നതിന് തുല്യമാണിതെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു.