ഐഎസ്എൽ: ബംഗളുരു-ബ്ലാസ്റ്റേഴ്സ് പോരാട്ടം ഇന്ന്

കൊച്ചി: ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് ബംഗളുരു എഫ്സിക്കെതിരെ കളത്തിലിറങ്ങും. കൊച്ചിയിലാണ് മത്സരം. തുടര്‍ച്ചയായ നാലു മത്സരങ്ങളില്‍ സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് ജയം അത്യാവശ്യമാണ‌്. ആദ്യ മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്റ്റേഴ്സ്. സീസണില്‍ മികച്ച പ്രകടനം തുടരുന്ന ബംഗളുരുവിന് ഇന്നത്തെ മത്സരം ജയിച്ചാല്‍ ഒന്നാമതെത്താം.

കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ബംഗളൂരു എഫ്സി ഇക്കുറിയും മികച്ച ഫോമിലാണ്. നാല് കളികളിൽ മൂന്ന് ജയം അവര്‍ നേടിക്കഴിഞ്ഞു. ഇതേസമയം സമനില പൊളിച്ച് വിജയവഴിയില്‍ തിരിച്ചെത്തുകയാണ് മഞ്ഞപ്പടയുടെ ലക്ഷ്യം. ഐഎസ‌്എലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകൾ ഏറ്റുമുട്ടുമ്പോൾ ആവേശം ഉറപ്പ‌്. അഞ്ചു കളിയിലും തോറ്റില്ലെന്നത‌് ബ്ലാസ‌്റ്റ്ഴ‌്സിനെ സംബന്ധിച്ച‌് ആശ്വാസമാണ‌്.