മല ചവിട്ടാൻ പൊലീസ് സുരക്ഷ തേടി 25 വയസ്സുകാരിയെത്തി

പത്തനംതിട്ട: കനത്ത് സുരക്ഷയിൽ നട തുറന്നതിന് പിന്നാലെ ശബരിമല ദർശനം നടത്താൻ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് 25 വയസ്സുകാരി പമ്പയിലെത്തി. ചേർത്തല സ്വദേശിയായ അഞ്ജുവാണ് ശബരിമല ദർശനത്തിയായി പമ്പയിലെത്തിയത്. ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പമാണ് യുവതി പമ്പയിലെത്തിയത്.

സന്നിധാനത്തെത്താൻ പൊലീസിന്റെ സുരക്ഷ ആവശ്യപ്പെട്ട് കണ്ട്രോൾ റൂമിൽ എത്തി ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. ദർശനം നടത്തണമെന്ന ആവശ്യം ഉന്നയിച്ചതോട് കൂടി അഞ്ജുവിന്റെ പശ്ചാത്തലം പൊലീസ് പരിശോധിക്കുകയാണ്.