ക‍ർണ്ണാടക ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ തുടങ്ങി; കോൺഗ്രസ്‌ ജെഡിഎസ് സഖ്യത്തിന് മുന്നേറ്റം

ബെംഗളൂരു: ക‍ർണ്ണാടക ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു. കോൺഗ്രസ്‌ ജെഡിഎസ് സഖ്യത്തിന് അനുകൂലമായാണ്‌ ആദ്യഫല സൂചനകള്‍ വരുന്നത്. 3 ലോക്‌സഭ മണ്ഡലങ്ങളിലേക്കും 2 നിയമസഭ മണ്ഡലങ്ങളിലേക്കുമാണ്‌ ഉപതെരെഞ്ഞെടുപ്പുകള്‍ നടന്നത്‌. ഷിമോഗ, ബെല്ലാരി, മാണ്ഡ്യ എന്നീ ലോക്‌സഭ മണ്ഡലങ്ങളിലേക്കും രാമനഗര, ജമഗണ്ഡി നിയമസഭ മണ്ഡലങ്ങളിലേക്കുമാണ്‌ ഉപതെരെഞ്ഞെടുപ്പ്‌ നടന്നത്‌.  ഇതിൽ ഷിമോഗ ലോക്സഭാ മണ്ഡലം ഒഴിച്ച് ബാക്കി നാലിടത്തും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യമാണ് മുന്നിലുള്ളത്.

കോണ്‍ഗ്രസ്‌- ജെ.ഡി.എസ്‌ സഖ്യത്തെ സംബന്ധിച്ച്‌ കൂട്ടുകെട്ടിന്‌ ജനങ്ങളുടെ അംഗീകാരമുണ്ടെന്ന്‌ തെളിയിക്കാന്‍ വിജയം കൂടിയേ തീരു. സഖ്യത്തെ ജനങ്ങള്‍ തിരസ്‌കരിച്ചു എന്ന്‌ തെളിയിക്കാന്‍ ബി.ജെ.പിക്കും വിജയം അനിവാര്യമാണ്‌. മൊത്തത്തിൽഫലം കോണ്‍ഗ്രസ്‌ – ജെ.ഡി.എസ്‌ സഖ്യത്തിനും ബി.ജെ.പിക്കും ഒരുപോലെ നിര്‍ണ്ണയകമാണ്‌.