ശബരിമലയിൽ ക്രമസമാധാനം തകർക്കാനുള്ള ശ്രമം വിലപോവില്ല; മുഖ്യമന്ത്രി

കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നാടിന്റെ സമാധാന അന്തരിക്ഷം തകർക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമലയെ തകർക്കാനുള്ള ശ്രമം കേരളത്തിൽ വിലപോകില്ല. ശബരിമലയിൽ പൊലീസിന് തന്നെയാണ് നിയന്തണമെന്നും തടസ്സങ്ങൾ സൃഷ്ടിച്ചാൽ പൊലിസ് ഇടപെടുമെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

കേരളത്തിന് പുറത്ത് പയറ്റിയ അടവുകൾ ഇവിടെ നടക്കില്ല. അവിടെ ക്രമസമാധാനം തകർന്നാൽ മാത്രമേ പൊലീസ് ഇടപെടുകയുള്ളു. സന്നിധാനത്തും സമീപ പ്രദേശങ്ങളിലും സംഘർഷമുണ്ടാക്കാൻ ശ്രമിച്ചവരാണ് മാധ്യമപ്രവർത്തകരെയും ആക്രമിച്ചത്. നാടിൻറെ അന്തരീക്ഷം തകർക്കാൻ ശ്രമം നടക്കുന്നവർ അവർക്കതിന് സാധിക്കില്ലെന്ന് വസ്തുത തിരിച്ചറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.