പലിശക്കെണിയിൽ കുടുങ്ങിയ യുവതിക്ക് ആശ്വാസമായി പലിശ വിരുദ്ധ സമിതി

മനാമ: പലിശക്കെണിയിൽ കുടുങ്ങി ആത്മഹത്യയുടെ വക്കിലത്തെിയ യുവതിക്ക് ആശ്വാസമായി ബഹ്‌റെനിലെ പലിശ വിരുദ്ധ സമിതിയുടെ സഹായം. സാമ്പത്തിക ഞെരുക്കമുണ്ടായതിനെ തുടർന്ന്‌ പരിചയക്കാരനും നാട്ടുകാരനുമായ യുവാവിൽ നിന്ന് യുവതി പലിശക്ക് പണം വായ്പയായി വാങ്ങിയിരുന്നു.

18 മാസത്തോളം മുതലും പലിശയുമടക്കം ഇരട്ടി സംഖ്യ നലകിയെങ്കിലും പിന്നെയും പണം നല്കണമെന്നാവശ്യപ്പെട്ട്‌ ഭീഷണിപ്പെടുത്തിയെന്ന് യുവതി  പറയുന്നു. ഈയടുത്ത് പുന:സ്സംഘടിപ്പിച്ച പലിശ വിരുദ്ധ സമിതി പ്രവർത്തനങ്ങളെ കുറിച്ച്‌ പത്രവാർത്തയിലൂടെ അറിഞ്ഞ യുവതി അതിൽ നമ്പരിൽ വിളിച്ച് പരാതിപ്പെട്ടതിനെ തുടർന്ന്‌ പലിശ വിരുദ്ധ സമിതി വിഷയത്തിൽ ഇടപെടുകയും പലിശക്ക് പണം കൊടുത്ത യുവാവിനോട് ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയാൽ നിയമനടപടികളടക്കമുള്ള കാര്യങ്ങൾ
സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി താക്കീത് നല്കുകയും ചെയ്തു.

ഇത്തരം വിഷങ്ങൾ സംബന്ധിച്ച്‌ അനേകം പരാതികളാണ് സമിതിയിൽ ലഭിക്കുന്നത്. ലേബർ ക്യാമ്പുകളിൽ തൊഴിലാളികളുടെ ശമ്പള കാർഡുകളും മറ്റു രേഖകളും വാങ്ങി വെച്ച് കൊണ്ടാണ്പലിശ മാഫിയകൾ പ്രവർത്തിക്കുന്നത്. പലിശക്കെണിയിൽ കുടുങ്ങിയവർ പരിഹാരത്തിനായും സമിതിയുടെ പ്രവർത്തനത്തിൽ സഹകരിക്കാൻ താൽപര്യമുള്ളവർക്ക് 33882835, 33748156, 38459422 എന്നീ നമ്പരുകളിൽ ബന്ധപ്പെടാമെന്ന് ചെയർമാൻ ജമാൽ ഇരിങ്ങൽ പറഞ്ഞു.