സ്ത്രീകൾക്ക്‌ സുരക്ഷ ഒരുക്കുന്നതിൽ സർക്കാരിന് വീഴ്ച്ച പറ്റി; മണ്ഡലകാലത്ത് കാലത്ത് മല ചവിട്ടും; തൃപ്തി ദേശായി

മുംബൈ: ആരൊക്കെ എതിർത്താലും മണ്ഡലകാലത്ത് ശബരിമലയിൽ എത്തുമെന്ന്‌ ഭൂമാതാ ബ്രിഗേഡ് നേതാവ്  തൃപ്തി ദേശായി പറഞ്ഞു. അതേസമയം ശബരിമലയിൽ സ്ത്രീകൾക്ക്‌
സുരക്ഷ ഒരുക്കുന്നതിൽ സർക്കാരും പൊലീസും പരാജയപ്പെട്ടെന്ന് തൃപ്തി ദേശായി സർക്കാരിനെ വിമർശിച്ചു. സ്ത്രീകൾ ഭയന്നിട്ടാണ് ശബരിമയിൽ എത്താൻ മടിക്കുന്നതെന്നും യുവതികൾ ആവശ്യപ്പെടാതെ തന്നെ സുരക്ഷ ഒരുക്കാൻ കഴിയണമെന്നും തൃപ്തി ദേശായി വ്യക്തമാക്കി.

സുപ്രീംകോടതി വിധി വന്നയുടൻ ശബരിമലയിലെ യുവതി പ്രവേശനം യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ച  തൃപ്തി ദേശായി  പ്രതിഷേധം ശക്തമായതുമായ സാഹചര്യത്തില്‍  മണ്ഡലകാലം ആരംഭിച്ചശേഷം മാത്രം മല കയറൂ എന്ന് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മണ്ഡലകാലത്ത് തന്നെ സ്ത്രീകള്‍ക്കൊപ്പം ശബരിമലയില്‍ എത്തുമെന്ന് അവർ നേരത്തെ വ്യക്തമാക്കിയിരുന്നു.