ശബരിമലയിൽ വിശ്വാസികളുടെ അവകാശം ലംഘിക്കപ്പെട്ടു; ശ്രീധരൻപിള്ള

പത്തനംതിട്ട: ശബരിമലയിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ദുരിതപൂർണ്ണമായ അന്തരീക്ഷമാണ് ശബരിമലയിൽ ഇപ്പോഴുള്ളതെന്നും ഇതിനെതിരെ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു.

ശബരിലയിലെ കടന്നുകയറ്റത്തിന് സംസ്ഥാന സർക്കാർ മാപ്പ് പറയണം. ഇന്ന് ശബരിമലയിൽ സംഭവിച്ച കാരായങ്ങൾ അറിയില്ലെന്നും മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണം തെറ്റെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. അതേസമയം വിവാദ പ്രസംഗത്തിൽ ശ്രീധരൻപിള്ളയുമായി സംസാരിച്ചിട്ടില്ലെന്ന തന്ത്രിയുടെ അഭിപ്രായത്തിൽ പി.എസ് ശ്രീധരൻപിള്ള മറുപടി പറഞ്ഞില്ല.