അബ്ദുൾ നാസർ മദനിയുടെ മാതാവ് അന്തരിച്ചു

കൊല്ലം: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു. അർബുദ രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

മാതാവിനെ കാണാൻ കഴിഞ്ഞ ദിവസമാണ് മദനി കേരളത്തിലെത്തിയത് എത്തിയത്. ബെംഗളൂരു സ്ഫോടനക്കേസിലെ 31ാം പ്രതിയാണ് മദനി. നവംബർ 4 വരെയായിരുന്നു കേരളത്തിൽ തങ്ങാൻ കോടതി അനുമതി നൽകിയിരുന്നത്. മാതാവിൻറെ ആരോഗ്യനില വഷളായതോടെ എട്ട് ദിവസം കൂടി കേരളത്തിൽ തങ്ങാൻ മഅ്ദനിക്ക് അനുമതി ലഭിച്ചു. ഈ മാസം 12ആം തിയ്യതി വരെ മഅ്ദനിക്ക് കേരളത്തിൽ തങ്ങാം.