മത വികാരം വ്രണപ്പെടുത്തി; ഷാരൂഖ് ഖാന്റെ ‘സീറോ’ക്കെതിരെ കേസ്‌

മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഷാരൂഖ് ഖാനെതിരെ കേസ്‌. ഷാരൂഖ് ഖാൻ നായകനായ പുതിയ ചിത്രം സീറോയിലെ പോസ്റ്റർ സിഖ് മതത്തെ  അവഹേളിക്കുന്ന  തരത്തിലുള്ളതാണ്‌ എന്നാരോപിച്ചാണ് കേസ്. ഡൽഹി അകാലിദൾ എംഎൽഎ മജീന്ദർ സിംഗ്‌ സിർസയാണ്‌ കേസ് നൽകിയത്‌. സിഖ് മതക്കാർ വളരെയധികം ബഹുമാനത്തോടെ കാണുന്ന ‘സിക്ക് കാക്കാർ’ വളരെ സാധാരണമായി പോസ്റ്ററിൽ കാണിച്ചതാണ് പ്രകോപനം ഉണ്ടാക്കിയതെന്ന്‌ മജീന്ദർ സിംഗ്‌ സിർസ പറയുന്നു.

സിനിമയിലെ പിന്നണി പ്രവർത്തകർക്കുമെതിരെയും കേസുണ്ട്‌. പോസ്റ്ററും പ്രൊമോയും പിൻവലിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഷാരൂഖ് ഖാനും അനുഷ്‌കാ ശർമയും, കത്രീന കൈഫും പ്രധാന വേഷത്തിലെത്തുന്ന സീറോയുടെ ട്രൈലെർ നവംബർ രണ്ടിനായിരുന്നു പുറത്തിറങ്ങിയത്.