ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ നിത്യ മേനോൻ

മലയാളത്തിന്റെ പ്രിയ താരം നിത്യ മേനോൻ ബോളിവുഡിലേക്ക്. അക്ഷയ് കുമാര്‍ നായകനാകുന്ന മിഷൻ മംഗള്‍ എന്ന ചിത്രത്തിലാണ് നിത്യ മേനോന്റെ ബോളിവുഡ്‌ അരങ്ങേറ്റം. ചൊവ്വ പര്യവേക്ഷണമാണ് ചിത്രത്തിന്റെ പ്രമേയം. വിദ്യ ബാലൻ, തപ്സി പന്നു, സൊനാക്ഷി സിൻഹ എന്നിവരും ചിത്രത്തിലുണ്ട്.  ജഗൻ സാക്ഷിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. ഫോകസ് സ്റ്റുഡിയോസും കേപ് ഓഫ് ഗുഡ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്‌.