മദ്യലഹരിയിൽ യുവാവ് 18 വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു

ഡൽഹി: മദ്യപിച്ച് ലക്കുകെട്ട് യുവാവ് 18 വാഹനങ്ങൾക്ക് തീയിട്ട് നശിപ്പിച്ചു. ഇന്നലെ ഡൽഹിയിലെ മദൻഗിരിയിലാണ് സംഭവം നടന്നത്. തീപിടിത്തത്തിൽ പത്തോളം വാഹനങ്ങൾ പൂർണ്ണമായും നശിച്ചു

നാല് കാറുകളുൾപ്പെടെ 14 ഇരുചക്രവാഹനങ്ങളാണ് ഇയാൾ തീയിട്ട് നശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ബൈക്കുകളുടെ ഇന്ധന പൈപ്പ് തുറന്ന ശേഷം ഇയാൾ വാഹനങ്ങൾക്ക് തീയിടുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആറോളം ഇരുചക്രവാഹനങ്ങളാണ് ഇതേ രീതിയിൽ പൊട്രോൾ പുറത്തേക്കൊഴുക്കി ഇയാൾ അഗ്നിക്കിരയാക്കിയത്. ഈ വാഹനങ്ങളിൽ നിന്ന് മറ്റുള്ള വാഹനങ്ങളിലേക്കും തീ പടർന്ന് പിടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. സംഭവസമയം യുവാവ് മദ്യപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.