കമല്‍ഹാസന്‍റെ നിര്‍മ്മാണത്തില്‍ വിക്രമിന്റെ കദരം കൊണ്ടേന്‍

വിക്രമിനെ നായകനാക്കി കമല്‍ഹാസന്‍റെ നിര്‍മ്മാണത്തില്‍ അണിഞ്ഞൊരുങ്ങുന്ന  ചിത്രമാണ്‌  കദരം കൊണ്ടേന്‍. രണ്ട് സൂപ്പർ താരങ്ങൾ ഒന്നിക്കുന്നതിന്റെ ആഹ്ളാദത്തിലാണ് തമിഴ് ചലച്ചിത്ര ലോകം. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് വിക്രം കദരം കൊണ്ടെനിലെത്തുന്നതെന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ നല്‍കുന്ന സൂചന. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കമല്‍ ഹാസൻ തന്നെയാണ്‌  പുറത്തുവിട്ടത്‌.

കമല്‍ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ രാജേഷ് എം സെല്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂജാ കുമാറാണ് നായിക.  വിക്രമിന്റെ 56ാം ചിത്രമാകും കദരം കൊണ്ടേന്‍. തമിഴകത്തെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ വിക്രത്തെ കമലിന്‍റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ കമലും വിക്രമും ഒന്നിക്കുന്നത് ആരാധകരെ സംബന്ധിച്ചടുത്തോളം ആഹ്ളാദകരമാണ്.