ബ്രൂവറി വിവാദത്തിൽ അന്വേഷണം വേണ്ട; ഗവർണ്ണർ

തിരുവനന്തപുരം: ബ്രൂവറി വിവാദത്തിൽ അന്വേഷണം വേണ്ടെന്ന് ഗവർണ്ണർ ജസ്റ്റിസ് പി. സദാശിവം. ബ്രൂവറി വിഷയത്തിലെ ഹൈക്കോടതി വിധി കൂടി പരിശോധിച്ചാണ് ഗവർണ്ണറുടെ തീരുമാനം. ബ്രൂവറി അഴിമതിയിൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം തള്ളിയാണ് ഗവർണ്ണറുടെ നടപടി. അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല 3 തവണ ഗവർണ്ണറെ സമീപിച്ചിരുന്നു.

ബ്രൂവറി വിവാദത്തിൽ ഹൈക്കോടതിയിൽ കേസെത്തിയപ്പോൾ ബ്രൂവറി അനുമതികൾ റദ്ദാക്കിയതായി സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ലൈസൻസ്  അനുവദിച്ചതിൽ നിയമലംഘനമുണ്ടായെങ്കിൽ അത് സർക്കാർ തിരുത്തിയെന്നും ജനം ജാഗജൂഗരാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.