ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള വിസക്ക് ഇനി ക്രെഡിറ്റ് കാര്‍ഡ് നിർബന്ധം

ദോഹ: ഇനി മുതൽ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള ഓണ്‍ അറൈവല്‍ വിസയ്ക്ക് ക്രെഡിറ്റ് കാര്‍ഡ്  നിർബന്ധമാക്കി ഖത്തർ സർക്കാർ. വിസ അപേക്ഷിക്കാന്‍ ആറ് മാസം കാലാവധിയുള്ള പാസ്പോര്‍ട്ട്, ഹോട്ടല്‍ റിസര്‍വേഷന്‍, മടക്കടിക്കറ്റ് രേഖകളും വേണം തുടങ്ങി കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് പുറത്തിറങ്ങി.

നിയന്ത്രണം നവംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാകുന്നു.  എന്നാൽ കുടുംബമായി വരുമ്പോൾ മുതിര്‍ന്ന അംഗത്തിന് മാത്രം ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായാല്‍ മതി. ഒരുമാസമാണ് പരമാവധി വിസ കാലാവധി.