ഗിന്നസ് പക്രുവിന്റെ നായകവേഷത്തിൽ ‘ഇളയരാജ’ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

പ്രിയതാരം ഗിന്നസ് പക്രുവിനെ നായകനാക്കി മാധവ് രാമദാസൻ സംവിധാനം ചെയ്യുന്ന പുതിയ  ചിത്രം ഇളയരാജയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. വനജന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗിന്നസ് പക്രു അവതരിപ്പിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഡയലോഗുകള്‍ ഉള്‍പ്പെടുത്തി വളരെ രസകരമായി രീതിയിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.

ഗോകുല്‍ സുരേഷ്, ഹരിശ്രീ അശോകന്‍, അനില്‍ നെടുമങ്ങാട്, സിജി എസ് നായര്‍, ജയരാജ് വാര്യര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സുദീപ് ടി ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. മേല്‍വിലാസം, അപ്പോത്തിക്കിരി, തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇളയരാജ.