സന്നിധാനത്ത്‌ സ്ത്രീയെ തടഞ്ഞുവെച്ച സംഭവം: മുഖ്യപ്രതി അറസ്റ്റിൽ

പത്തനംതിട്ട: ശബരിമലയിൽ കഴിഞ്ഞ ദിവസം സ്ത്രീയെ തടഞ്ഞുവെച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. പത്തനംതിട്ട ഇലന്തൂർ സ്വദേശി സൂരജാണ് അറസ്റ്റിലായത്. 52 വയസായ സ്ത്രീയെ 50 വയസ്സ് തികയാത്ത സ്ത്രീയാണെന്നാരോപിച്ചായിരുന്നു ഒരു കൂട്ടം പേരുടെ അതിക്രമം.  അക്രമത്തിലെ മുഖ്യപ്രതിയാണ് സൂരജ്‌. വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാളക്കെതിരെ കേസെടുത്തിരിക്കുന്നത്.

സൂരജിനെ കൂടാതെ സ്ത്രീക്കെതിരെ അതിക്രമം നടത്തിയ കണ്ടാലറിയുന്ന നൂറ്റമ്പതോളം പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്‌. കഴിഞ്ഞ ദിവസം മൂന്നു സ്ത്രീകളാണ് ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിയത്. 52 വയസ്സുള്ള സ്ത്രീയാണ് എത്തിയതെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ്‌ പ്രതിഷേധക്കാര്‍ പിന്മാറിയത്.