ഖത്തറില്‍ പകര്‍ച്ചവ്യാധികള്‍ തടയാൻ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്‌

ദോഹ: തണുപ്പുകാലത്ത് പകര്‍ച്ചവ്യാധികള്‍ തടയാൻ ജനങ്ങള്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ഖത്തര്‍ ആരോഗ്യ വിഭാഗത്തിന്‍റെ നിര്‍ദേശം. പകര്‍ച്ചവ്യാധികളുമായി ആശുപത്രിയിലെത്തുന്നവരില്‍ നിന്നും മറ്റ് രോഗികളിലേക്ക് കൂടി രോഗം പടരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ രോഗാവസ്ഥയിലുള്ള മുഴുവന്‍ ആളുകളും പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ തണുപ്പ് കാലത്ത് ഖത്തറില്‍ നിരവധി പേരില്‍ പകര്‍ച്ചവ്യാധികള്‍ കണ്ടെത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.