നബിദിനം: നവംബര്‍ 18ന് യുഎഇയില്‍ പൊതു അവധി

ദുബായ്‌: നബിദിനം പ്രമാണിച്ച് യുഎഇയില്‍ നവംബര്‍ 18ന്  പൊതു അവധി. യുഎഇ ക്യാബിനെറ്റിന്റേതാണ് തീരുമാനം. നേരത്തെ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്‍റ് നവംബര്‍ 20നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ യുഎഇ ക്യാബിനെറ്റ്‌ പിന്നീട് തിയതി മാറ്റുകയായിരുന്നു. നവംബര്‍ 19ന് സാധാരണ പ്രവര്‍ത്തിദിനമായിരിക്കും.