നോട്ട് നിരോധനത്തിന്റെ ലക്ഷ്യം കറന്‍സിയില്‍ നിന്ന് രാജ്യത്തെ ഡിജിറ്റലിലേക്ക് മാറ്റുക; അരുണ്‍ ജെയ്റ്റ്‍ലി

ഡൽഹി: നോട്ട് നിരോധനം കറന്‍സിയില്‍ നിന്ന് രാജ്യത്തെ ഡിജിറ്റലിലേക്ക് മാറ്റാനായിരുന്നുവെന്ന് അരുണ്‍ ജെയ്റ്റ്‍ലി. നോട്ടുനിരോധനത്തിന്റെ രണ്ടാം വാർഷികത്തിലാണ് തീരുമാനത്തെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ കളളപ്പണം കണ്ടുകെട്ടുകയായിരുന്നില്ല, മറിച്ച് ശരിയായ സമ്പദ്‍വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കാനും കറന്‍സിയില്‍ നിന്ന് ഡിജിറ്റലിലേക്ക് രാജ്യത്തെ മാറ്റാനുമായിരുന്നുവെന്ന് അരുണ്‍ ജെയ്റ്റ്‍ലി  ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

കറൻസിയുടെ ഉപയോഗം കുറയ്ക്കുകയായിരുന്നു നോട്ടുനിരോധനത്തിന്റെ ഒരു ലക്ഷ്യം. എന്നാൽ, അത് നടപ്പായില്ലെന്ന് വ്യക്തമാക്കുന്നതാണ് റിസർവ് ബാങ്കിന്റെ കണക്കുകൾ. കറന്‍സിയില്‍ നിന്ന് രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറ്റാന്‍ സാമ്പദ്‍വ്യവസ്ഥയ്ക്ക് ഒരു ഇളക്കം ആവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.