ഗ്രൂപ്പ് ചാറ്റിൽ രഹസ്യ മെസേജ് ഫീച്ചർ ലഭ്യമാക്കി വാട്‌സാപ്പ്

ഇന്ന് വാട്‌സാപ്പ് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയാണ് എന്നതിൽ തർക്കമില്ല. വാട്‌സാപ്പിൽ വരാൻ പോകുന്ന ഒരു നിർണായക മാറ്റമാണ് ഇപ്പോൾ വാർത്തകളിൽ വരുന്നത്. ഗ്രൂപ്പ് ചാറ്റിൽ വാട്‌സാപ്പ് രഹസ്യ മെസേജ് ഫീച്ചർ ലഭ്യമാക്കുന്നു.

ഗ്രൂപ്പിലെ അംഗങ്ങളുമായി മറ്റാരും അറിയാതെ രഹസ്യമായി ആശയ വിനിമയം നടത്താം. മറുപടിയും രഹസ്യമായി തന്നെ ലഭിക്കും. കേൾക്കുമ്പോൾ കാര്യം നിസാരമാണെങ്കിലും  ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും. ഒന്നിലേറെ രഹസ്യ വിൻഡോകൾ തുറന്നിരിക്കുമ്പോൾ ആളുമാറിപ്പോകാൻ സാധ്യത വളരെ കൂടുതലാണ്. ഒരാളോടു പറയുന്ന പരാമർശമാകണമെന്നില്ല മറ്റൊരാളോടു പറയുന്നത്. അതുകൊണ്ട്‌ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലേൽ കാര്യം ഗുരുതരമാകും.