വനിതാ ട്വന്‍റി 20 ലോകകപ്പിന് ഇന്ന് തുടക്കം

ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പിന് ഇന്ന് വെസ്റ്റ് ഇൻഡീസിൽ തുടക്കം. ആദ്യമത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഹർമൻ പ്രീത് സിംഗും സംഘവും ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി 8.30 നാണ്‌ ഉദ്ഘാടന മത്സരം നടക്കുക.

ടീമിലെ ആറുപേർക്ക് ആദ്യ ലോകകപ്പാണിത്. കോച്ച് രമേഷ് പവാറിന്‍റെ ശിക്ഷണത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. രണ്ടു ഗ്രൂപ്പിലായി 10 ടീമുകളാണ‌് ടൂർണമെന്റിൽ മത്സരിക്കുക. ഓസ‌്ട്രേലിയയും പാകിസ്ഥാനുമടങ്ങുന്ന ഗ്രൂപ്പ‌് ബിയിലാണ‌് ഇന്ത്യ.  നവംബര്‍ 25 നാണ് കിരീട പോരാട്ടം.