കെ.എം ഷാജി എം എൽ.എയെ ഹൈക്കോടതി അയോഗ്യനാക്കി

കൊച്ചി: വർഗ്ഗീയ പ്രചാരണം നടത്തിയെന്ന പരാതിയിൽ കെ.എം ഷാജി എം.എൽ.എയെ  ഹൈക്കോടതി അയോഗ്യനാക്കി. അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. എതിർ സ്ഥാനാർത്ഥി നികേഷ്‌കുമാറിന്റെ പരാതിയിലാണ് കോടതി നടപടി. അടുത്ത ആറ് വർഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മൽസരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസ് പി.ഡി. രാജൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്‌.

അഴീക്കോട് മുസ്ലിംലീഗ് സ്ഥാനാർത്ഥിയായിരുന്ന കെ.എം ഷാജി തെരഞ്ഞെടുപ്പ് സമയത്ത് വർഗ്ഗീയ പ്രാചാരണം നടത്തിയെന്ന ഇടത് പക്ഷ സ്ഥാനാർത്ഥി നികേഷ്‌കുമാറിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

അതേസമയം തനിക്കെതിരായ കോടതി വിധി പരിശോധിക്കുമെന്നും മതേതര നിലപാടാണ് താൻ സ്വീകരിച്ചതെന്നും കെ.എം ഷാജി പറഞ്ഞു. ഹൈക്കോടതി വിധി അന്തിമവിധിയായി കാണേണ്ടെന്നും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി വ്യക്തമാക്കി.