സുരക്ഷ കർശനമാക്കി പൊലീസ്; ശബരിമലയിൽ എത്തുന്ന വാഹനങ്ങൾക്ക് പാസ് നിർബന്ധം

പത്തനംതിട്ട: ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ വാഹനങ്ങൾക്ക് പൊലീസ് പാസ് നിർബന്ധമാക്കി. വാഹനം പുറപ്പെടുന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ നിന്ന് തീർത്ഥാടകർ പാസ് വാങ്ങണം. പാസ് ഇല്ലാത്ത വാഹനങ്ങൾക്ക് നിലയ്ക്കലിൽ പാർക്കിംഗ് അനുവദിക്കുന്നതല്ല. എല്ലാ സ്റ്റഷേനുകളിൽ നിന്നും പാസ് സൗജന്യമായി നൽകും.

മണ്ഡലകാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള പ്രതിഷേധങ്ങൾ മുൻകൂട്ടിക്കണ്ടാണ് സുരക്ഷ കർശനമാക്കുന്നത്. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ട വിശേഷത്തിനുമായി നട തുറന്നപ്പോൾ ഉണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് പുതിയ പരിഷ്‌കാരങ്ങൾ പൊലീസ് നടപ്പിലാക്കുന്നത്.