മണ്ഡലകാലത്ത് ശബരിമലയിൽ സംഘർഷ സാധ്യത; സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് ഹൈക്കോടതിയിൽ

തിരുവനന്തപുരം : ശബരിമലയിൽ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയത്‌ ആചാരലംഘനമെന്ന്‌ ദേവസ്വം ബോർഡ്‌. ഇത് സംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട്  സമർപ്പിച്ചു. ചിത്തിര ആട്ടവിശേഷത്തിനായി എത്തിയ സ്ത്രീകളെ തടഞ്ഞത് തെറ്റായ നടപടിയാണ്. മണ്ഡലകാലകത്തും ശബരിമലയിൽ സംഘർഷ സാധ്യതയുള്ളതായി  സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ദേശവിരുദ്ധ ശക്തികൾ അവസരം മുതലാക്കാൻ ലക്ഷ്യമിടുന്നതായും റിപ്പോർട്ടിൽ പരാമർശം ഉണ്ട്.

ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്നപ്പോൾ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ വത്സന്‍ തില്ലങ്കേരി പടി ചവിട്ടിയതും ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കർദാസ് ഇരുമുടിക്കെട്ടില്ലാതെ പടികയറിയതും വിവാദമായിരുന്നു. ഇരുമുടിക്കെട്ടില്ലാതെ പടികയറിയത് ആചാരലംഘനമെന്ന് തന്ത്രി കണ്ഠരര് രാജീവരും പറഞ്ഞിരുന്നു.