ഇന്ധനവില വർദ്ധനവ്‌: 17 മുതൽ അനിശ്ചിതകാല ഓട്ടോ- ടാക്‌സി പണിമുടക്ക്‌

തിരുവനന്തപുരം: ഇന്ധനവില വർദ്ധനവിനെ തുടർന്ന് ഓട്ടോ-ടാക്‌സി യൂണിയനുകൾ അനിശ്ചിതകാല പണിമുടക്ക്‌ നടത്തും. നിരക്ക് വർദ്ധന ആവശ്യപ്പെട്ടാണ്‌ ഈ മാസം 17-ാം തിയതി മുതൽ പണിമുടക്ക്‌ നടത്തുന്നത്‌. സംയുക്ത ഓട്ടോ-ടാക്‌സി ട്രേഡ് യൂണിയന്റെതാണ് തീരുമാനം.