നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

ചെന്നൈ: മുതിർന്ന നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍  ഉച്ചയോടെയായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. ഏറെ നാളുകളായി വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മലയാള സിനിമയില്‍ അമ്മയായും മുത്തശ്ശിയായും നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്‌. മൂന്ന് പതിറ്റാണ്ട് കാലത്തെ അഭിനയ ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്.

ആകാശവാണിയില്‍ ഏറെകാലം അനൗണ്‍സറും വാര്‍ത്താവതാരികയുമായി ജോലിചെയ്തിട്ടുണ്ട്‌. അവിടെ നിന്നാണ് സിനിമയിലേക്കുള്ള തുടക്കം. 1986ല്‍ പുറത്തിറങ്ങിയ പഞ്ചാഗ്നിയിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. ഉദ്യാന പാലകന്‍, പിറവി, പട്ടാഭിഷേകം, സാഗരം സാക്ഷി, അനന്തഭദ്രം, വിസ്മയത്തുമ്പത്ത്, മല്ലു സിംഗ് തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും കൂടാെത തമിഴ്, കന്നട ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്‌. ഇന്ന് വൈകിട്ട് ചെന്നൈ ബസന്ത് നഗറില്‍ സംസ്‌കാരം നടക്കും.