തന്ത്രി വിളിച്ചിട്ടില്ല; നടയടക്കൽ വിവാദത്തിൽ മലക്കംമറിഞ്ഞ് ശ്രീധരൻ പിള്ള

കോഴിക്കോട്: ആചാരലംഘനം ഉണ്ടായാൽ ശബരിമല നടയടക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടി തന്ത്രി തന്നെ വിളിച്ചിട്ടില്ലെന്ന് ശ്രീധരൻ പിള്ള. തന്ത്രി കുടുംബത്തിലെ ആരോ ഒരാളാണ് വിളിച്ചത്. കണ്ഠരര് രാജീവരുടെ പേര് താന്‍ പറഞ്ഞിട്ടില്ല.  വിളിച്ചത് ആരാണെന്ന് ഇപ്പോൾ ഓർമയില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

കോഴിക്കോട് നടന്ന യുവമോര്‍ച്ച സമ്മേളനത്തിലാണ് ശ്രീധരന്‍ പിള്ള വിവാദ വെളിപ്പെടുത്തൽ നടത്തിയത്.  ഐജി ശ്രീജിത്ത് രണ്ടു സ്ത്രീകളുമായി സന്നിധാനത്തിന് അടുത്ത് എത്തിയപ്പോൾ തന്ത്രി കണ്ഠരര് രാജീവര് വിളിച്ചിരുന്നുവെന്നും തന്‍റെ ഉറപ്പിന്മേലാണ് സ്ത്രീകൾ സന്നിധാനത്ത് പ്രവേശിച്ചാൽ നട അടച്ചിടുമെന്ന് തന്ത്രി തീരുമാനിച്ചതെന്നും ശ്രീധരൻ പിളള പറഞ്ഞിരുന്നു.

നമ്മള്‍ മുന്നോട്ട് വച്ച അ‍‍ജന്‍ണ്ടയില്‍ എല്ലാവരും വീണു. കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. ഇതൊരു സമസ്യയാണെന്നും ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍പിള്ള യുവമോര്‍ച്ച സമ്മേളനത്തില്‍ പറഞ്ഞിരുന്നു.വിവാദ പ്രസംഗത്തിന് പിന്നാലെ പിന്നാലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ശ്രീധരന്‍ പിള്ളക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു.