കുട്ടികളെ ലക്ഷ്യമിട്ട് ‘ലഹരി സ്പ്രേ’ : മലപ്പുറത്ത് 19 കുപ്പികൾ പിടിച്ചെടുത്തു

മലപ്പുറം: തിരൂർ കൂട്ടായിയിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ എത്തിച്ച പ്രത്യേകതരം സ്‌പ്രേ പിടികൂടി. ലഹരിക്കുപയോഗിക്കുന്ന സ്‌പ്രേ ആണെന്ന നിഗമനത്തിലാണ് എക്സൈസും  ആരോഗ്യ വകുപ്പും. കൂട്ടായി എസ്.എച്ച്.എം.യു.പി സ്‌കൂളിനു സമീപത്തെ കടകളിൽ നിന്ന് കണ്ടെത്തിയ 19 സ്‌പ്രേ കുപ്പികൾ ആരോഗ്യ വകുപ്പ് പരിശോധനക്കയച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കുട്ടികളുടെ കൈയിൽ നിന്ന് വായിൽ അടിക്കാവുന്ന തരത്തിലുള്ള സ്‌പ്രേ അധ്യാപകർ കണ്ടെത്തിയത്. മിഠായിയുടെ  ദ്രാവകരൂപം എന്നു പറഞ്ഞാണ് വിൽപ്പന നടത്തിയത്. ഇതുപയോഗിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്നാണ് സ്‌പ്രേ അധ്യാപകരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്നാണ് അധ്യാപകർ പൊലിസിനേറെയും ആരോഗ്യ വകുപ്പിന്റെയും സഹായത്തോടെ സ്‌പ്രേ വിൽപ്പന നടത്തിയ കടയിൽ പരിശോധന നടത്തിയത്.  പരിശോധനയിൽ ഇത്തരത്തിലുള്ള നിരവധി സ്‌പ്രേ കുപ്പികൾ വിദ്യാർഥികളിൽ നിന്നും കണ്ടെത്തി.