വനിതാ ട്വന്റി-20: പാകിസ്താനെതിരെ ഇന്ത്യൻ പെണ്‍പട ഇന്നിറങ്ങും

വനിതാ ട്വന്റി-ട്വന്റി ലോകകപ്പില്‍ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും. ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ തകര്‍പ്പന്‍ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ വനിതകൾ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിന്റെ മികച്ച ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

പാകിസ്താന്‍ ആദ്യ മത്സരത്തില്‍ ആസ്ത്രേലിയയോട് 52 റൺസിന് തോറ്റിരുന്നു. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിന്‍റെയും അർധസെഞ്ച്വറി നേടിയ ജമീമ റോഡ്രിഗസിന്‍റെയും ബാറ്റിംഗ് കരുത്താണ് ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തുണയായത്. രാത്രി 8.30നാണ് മത്സരം.