മഴക്കെടുതി: കുവൈറ്റിൽ മന്ത്രി രാജിവെച്ചു

കുവൈറ്റ്‌: മഴക്കെടുതിയിൽ ജനങ്ങള്‍ക്ക് ഉണ്ടായ പ്രയാസത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കുവൈറ്റിൽ പൊതുമരാമത്ത് -മുനിസിപ്പല്‍ വകുപ്പ് മന്ത്രി ഹൊസാം അല്‍-റൌമി രാജിവെച്ചു.  കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കമുണ്ടാവുകയും രാജ്യത്ത്‌ ജനജീവിതം ദുസ്സഹമാവുകയും ചെയ്ത സാഹചര്യത്തിലാണ് രാജി.

റോഡുകളിലടക്കം കനത്ത വെള്ളക്കെട്ട് ഉയർന്നതിനെ തുടർന്നു മന്ത്രിക്കെതിരെ പ്രതിഷേധവുമായി എംപിമാരും രംഗത്തെത്തിയിരുന്നു. മഴയെ തുടര്‍ന്ന് ഒട്ടുമിക്ക സ്ഥലങ്ങളിലും വെള്ളം കയറി. പല സ്ഥലങ്ങളിലും ഡ്രൈനേജ് സംവിധാനം താറുമാറായി. പല റോഡുകളിലും വാഹന ഗതാതവും തടസ്സപ്പെട്ടിടുണ്ട്. കെട്ടിടങ്ങളിൽ വെള്ളം കയറിയതും വൻ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്.  അതേസമയം മന്ത്രി  രാജികത്ത് കൈമാറിയെങ്കിലും പ്രധാനമന്ത്രി ഇതുവരെ അന്തിമതീരുമാനം എടുത്തിട്ടില്ല.