ചലച്ചിത്ര താരം ശ്രിന്ദ വിവാഹിതയായി

ചലച്ചിത്ര താരം ശ്രിന്ദ വീണ്ടും വിവാഹിതയായി. യുവ സംവിധായകന്‍ സിജു എസ് ബാവയാണ് വരന്‍. നടിയുടെ രണ്ടാമത്തെ വിവാഹമായിരുന്നു നടന്നത്. പത്തൊമ്പതാം വയസ്സില്‍ വിവാഹിതയായ ശ്രിന്ദ പിന്നീട് നാലു വർഷത്തിനു ശേഷം വിവാഹമോചിതയായി.

ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ ശ്രിന്ദയ്ക്ക് ആശംസകളുമായി എത്തി. വിവാഹ ചിത്രം നടി നമിതാ പ്രമോദാണ്‌  ഫേസ്ബുക്കിലൂടെ  പങ്കുവച്ചത്‌. ഫഹദ് ഫാസിലിനെ നായകനാക്കി നാളെ എന്നൊരു ചിത്രം സിജു മലയാളത്തില്‍ സംവിധാനം ചെയ്തിരുന്നു. ആദ്യ വിവാഹത്തിൽ ശ്രിന്ദയ്‍ക്ക് ഒരു മകനുണ്ട്.