ഡി.വൈ.എഫ്.ഐ പ്രായപരിധി കര്‍ശനമാക്കില്ല

തിരുവനന്തപുരം: ഭാരവാഹികളുടെ പ്രായപരിധി 37 വയസായി നിശ്ചയിക്കണമെന്ന ഡിവൈഎഫ്ഐ തീരുമാനം കര്‍ശനമായി നടപ്പിലാക്കില്ല. പ്രായപരിധി കുറച്ചാൽ നിലവിലെ സംസ്ഥാന കമ്മറ്റിയില്‍ നിന്നും 40ലേറെ പേര്‍ പുറത്താകുമെന്ന ഘട്ടത്തില്‍ സി.പി.എം നേതൃത്വം ഇടപെട്ടതാണ് തീരുമാനം മാറ്റാൻ കാരണം.

നേതൃതലത്തിലെ പരിചയസമ്പന്നര്‍ കൂട്ടത്തോടെ പുറത്ത് പോയാല്‍ പാര്‍ട്ടിയുടെ ചലനാത്മകതയെ ബാധിക്കുമെന്നും സി.പി.എം വിലയിരുത്തി. ഇന്ന് പതാക ഉയരുന്ന സമ്മേളനത്തിന്‌ കോഴിക്കോട‌് കടപ്പുറത്ത‌് വൈകിട്ട‌് ആറിന‌് തുടക്കമാകും തിങ്കളാഴ‌്ച രാവിലെ 10ന‌് രക്തസാക്ഷി നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകൻ പി സായിനാഥ‌് ഉദ‌്ഘാടനംചെയ്യും.