കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു

ബംഗളൂരു: കേന്ദ്ര പാര്‍ലന്‍മെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍  അന്തരിച്ചു. 59 വയസായിരുന്നു. ദീര്‍ഘനാളായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെ 1.40ന് ബംഗളൂരുവിലായിരുന്നു അന്ത്യം. രാസവള വകുപ്പിന്റേയും ചുമതല അദ്ദേഹം വഹിച്ചിരുന്നു.

ബംഗളൂരു സൗത്തില്‍ നിന്ന് ആറ് തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അനന്ത് കുമാര്‍ ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. 1996ലാണ് അദ്ദേഹം ബംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യമായി പാര്‍ലമെന്റിലെത്തിയത്.