ശബരിമല സ്ത്രീപ്രവേശനം: സർവ്വകക്ഷിയോഗം വിളിക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർവ്വകക്ഷിയോഗം വിളിക്കാൻ സർക്കാർ തീരുമാനം. മണ്ഡല കാല തീർത്ഥാടത്തെ ക്കുറിച്ചും സ്ത്രീ പ്രവേശനവിധിയെക്കുറിച്ചും  ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്.

ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജികളിലുള്ള കോടതി നിലപാടിന് ശേഷമായിരിക്കും യോഗത്തെ സംബന്ധിച്ചുള്ള അന്തിമ തീരുമാനമെടുക്കുക. സർവ്വകക്ഷിയോഗം വിളിക്കാനുള്ള സർക്കാറിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും യോഗം വിളിക്കാൻ സർക്കാർ വൈകിയിട്ടില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു.

മകരവിളക്ക്-മണ്ഡലകാലത്തിന് നട തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സർക്കാർ സർവ്വകക്ഷിയോഗം വിളിക്കാനൊരുങ്ങുന്നത്. സമവായ ചർച്ചയിലൂടെ കോടതി വിധി നടപ്പിലാക്കാനുള്ള സാധ്യതകൾ തേടിയാണ് യോഗം വിളിക്കുന്നതെന്നാണ് വിലയിരുത്തൽ.

ശബരിമല മണ്ഡലകാലം പ്രക്ഷുബ്ദമാകുന്നത് സര്‍ക്കാരിന് ശോഭനമാകില്ലെന്നാണ് വിലയിരുത്തല്‍. കോടതിയിലെ നാളത്തെ നടപടി ക്രമങ്ങള്‍ക്ക് ശേഷമായിരിക്കും യോഗത്തെ കുറിച്ച് തീരുമാനിക്കുക. നേരത്തേ തന്ത്രി, രാജ കുടുംബാംഗങ്ങളെ യോഗത്തിന് വിളിച്ചിരുന്നെങ്കിലും ചര്‍ച്ച നടന്നിരുന്നില്ല. ഇനി രാഷ്ട്രീയ പാര്‍ട്ടികളെ ഔദ്യോഗികമായി വിളിച്ചുകൊണ്ട് വിഷയം എങ്ങനെ പരിഹരിക്കാമെന്ന് ആലിചിക്കുകയാണ്.