സൗദിയിൽ ഉംറ തീർത്ഥാടനത്തിനെത്തുന്നവരുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാമത്

ജിദ്ദ: സൗദിയിലെത്തുന്ന ഉംറ തീർത്ഥാടനത്തിനെത്തുന്നവരുടെ എണ്ണത്തിൽ ഇന്ത്യക്കാർ രണ്ടാമത്. കഴിഞ്ഞ 2 മാസത്തിനിടെ ഒന്നരലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഉംറ നിർവഹിക്കാൻ സൗദിയിലെത്തിയത്. പാക്കിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്ക് തൊട്ട് പിന്നാലെ ഇന്തൊനീഷ്യ മൂന്നാം സ്ഥാനത്തുണ്ട്. സെപ്റ്റംബർ 11 മുതൽ ഈ മാസം 7 വരെ 10 ലക്ഷത്തോളം ഉംറ വീസകളാണ് ഹജ്, ഉംറ മന്ത്രാലയം അനുവദിച്ചത്.

ഇത് വരെ 6.95 ലക്ഷം തീർഥാടകരാണ് തീർത്ഥാടനത്തിനായി പുണ്യഭൂമിയിൽ എത്തിയത്. നിലവിൽ 2.94 ലക്ഷം തീർഥാടകർ സൗദിയിലുണ്ട്. ഇതിൽ 1.98 പേർ മക്കയിലും 95,981 പേർ മദീനയിലുമാണ്.