ശബരിമലയിൽ അഹിന്ദുക്കളെ തടയരുതെന്ന് സർക്കാർ

കൊച്ചി: ശബരിമലയിലെത്തുന്ന അഹിന്ദുക്കളെ തടയരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. അഹിന്ദുക്കൾക്ക് പ്രവേശനം നൽകരുതെന്ന ആവശ്യം അംഗീകരിക്കാനാവില്ല. ശബരിമലയുടെ ഉടമസ്ഥാവകാശത്തിൽ ഒട്ടേറെ വാദങ്ങൾ നിലനിൽക്കുന്നുണ്ട്. ക്ഷേത്രം മലയരയന്മാരുടേതാണെന്നും ബുദ്ധക്ഷേത്രമാണെന്നുമുള്ള വാദങ്ങളുണ്ടെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.

ശബരിമലയിൽ അഹിന്ദുക്കളെ തടയണമെന്ന ഹർജിയിലായിരുന്നു സർക്കാരിന്റെ സത്യവാങ്മൂലം. വഖഫ് ബോർഡ്, മുസ്ലിം സംഘടനകൾ, വാവര് ട്രസ്റ്റ്, ആദിവാസി സംഘടനകൾ ഇവരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഈ ഹർജിയിൽ കോടതി തീരുമാനം എടുക്കാവൂ എന്നും സർക്കാർ അറിയിച്ചു.