നബിദിനം: യുഎഇയില്‍ നവംബര്‍ 18 ന് ബാങ്ക് അവധി

അബുദാബി: നബി ദിനത്തോടനുബന്ധിച്ച് യുഎഇയിലെ ബാങ്കുകള്‍ക്ക് നവംബര്‍ 18 ന് പൊതുഅവധി പ്രഖ്യാപിച്ചു. യുഎഇയിലെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 18ന് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. പിറ്റേ ദിവസം മുതല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടരും. നേരത്തെ നവംബര്‍ 20നാണ് അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായതനുസരിച്ച് അവധി ദിനത്തില്‍ മാറ്റം വരുത്തുകയായിരുന്നു.