മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ വെബ്‌സൈറ്റ്; തുടക്കംകുറിച്ച് ഖത്തര്‍

ദോഹ: ജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ദേശീയ മാനസികാരോഗ്യ വെബ്സൈറ്റിന് തുടക്കംകുറിച്ച് ഖത്തര്‍. പൊതുജന ആരോഗ്യമന്ത്രാലയമാണ് വെബ്സൈറ്റിന് രൂപം നല്‍കിയിരിക്കുന്നത്. ക്ഷേമപദ്ധതികള്‍, ബോധവല്‍ക്കരണം, കൗണ്‍സിലിങ് ക്ലാസുകള്‍ തുടങ്ങിയവയാണ് വെബ്സൈറ്റ് മുഖേന അധികൃതര്‍ ലക്ഷ്യം വെയ്ക്കുന്നത്.

ജനങ്ങളുടെ മാനസികാരോഗ്യനിലവാരം മെച്ചപ്പെടുത്തുന്നതിനായി ആദ്യമായാണ് സര്‍ക്കാര്‍ വെബ്സൈറ്റ് ആരംഭിക്കുന്നത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് സ്ട്രാറ്റജിയുടെ പുതിയ പദ്ധതിയാണ് യുവര്‍ മൈന്‍ഡ് മാറ്റേഴ്സ് വെബ്സൈറ്റ്. പ്രാഥമിക ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, ഹമദ് മെഡിക്കല്‍ കേര്‍പ്പറേഷന്‍, സിദ്ര മെഡിസിന്‍, എന്നിവരുടെ സഹകരണത്തോടെയാണ് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം.