ശബരിമല സത്രീപ്രവേശനം: സുപ്രീംകോടതി വിധിക്ക് സ്‌റ്റേ ആവശ്യപ്പെട്ടുള്ള ഹർജി വീണ്ടും തള്ളി

ഡൽഹി: ശബരിമല സത്രീപ്രവേശന വിഷയത്തിലെ റിവ്യൂ ഹർജികളിൽ തീരുമാനമാകുന്നത് വരെ വിധി നടപ്പിലാക്കരുതെന്ന ഹർജി കോടതി തള്ളി. ജനുവവരി 22 വരെ വിധി നടപ്പാക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം. അയ്യപ്പഭക്തരുടെ കൂട്ടായ്മയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജനുവവരി 22 ന് മുമ്പ് ഹർജികൾ പരിഗണിക്കണമെന്നായിരുന്നു വാക്കാലുള്ള ആവശ്യം. എന്നാൽ കാത്തിരിക്കാനായിരുന്നു കോടതിയുടെ മറുപടി.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശം അനുവദിച്ച വിധിയുടെ പുനപരിശോധന ഹർജികൾ ജനുവരി 22ന് തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു . ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഭരണഘട ബെഞ്ചാണ് ഇന്നലെ ഹർജികൾ പരിഗണിച്ചത്.