ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: പാലക്കാട് മുണ്ടൂരിൽ ഗ്യഹനാഥനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. കിടന്നുറങ്ങുക‍യായിരുന്ന ഭർത്താവിനെ  ഭാര്യ സരസ്വതി കൊടുവാൾകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മുണ്ടൂർ വാലിപ്പറമ്പിൽ പഴനിയാണ്ടിയാണ് (60) മരിച്ചത്.

കൊലപാതകത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഭാര്യ സരസ്വതിയെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. പരസഹായത്തോടെയാണോ കൊലപാതകം നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവർ തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.