പാത്രം കഴുകിയപ്പോൾ ജയിലിലെ അനുഭവം ഓർമ്മ വന്നു; പെട്ടിക്കരഞ്ഞ് ശ്രീശാന്ത്

റിയാലിറ്റി ഷോയിൽ പെട്ടിക്കരഞ്ഞ് ശ്രീശാന്ത്. റിയാലിറ്റി ഷോയിലെ ശ്രദ്ധേയ സാന്നിധ്യമാണ് ശ്രീശാന്ത്. വികാര വിക്ഷേഭങ്ങൾകൊണ്ടും വിവാദ പരാമർശങ്ങൾകൊണ്ടും വാർത്തകളിൽ നിറയുകയാണ് ശ്രീയിപ്പോൾ. സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ഹിന്ദി റിയാലിറ്റി ഷോയിലാണ് താരം പെട്ടിക്കരഞ്ഞത്. ഷോയിൽ ശിക്ഷയായി പാത്രങ്ങൾ കഴുകേണ്ടി വന്നപ്പോൾ തിഹാർ ജയിലിലെ ദിനങ്ങൾ ഓർമ വന്നതാണ് താരത്തെ വേദനിപ്പിച്ചത്.

വീട്ടിലെ നിയമങ്ങളും മര്യാദയും ശ്രീശാന്ത് ലംഘിക്കുന്നുവെന്ന് മറ്റു മത്സരാർഥികൾ പരാതിപ്പെട്ടതിനെ തുടർന്ന് ശിക്ഷയായി പാത്രങ്ങൾ കഴുകാൻ ഈ ആഴ്ചയിലെ ഹൗസ് ക്യാപ്റ്റനായ കരൺവിർ  ശ്രീശാന്തിനോടും മറ്റൊരു മത്സരാർഥിയായ രോഹിതിനോടും ആവശ്യപ്പെട്ടു. എന്നാൽ പാത്രങ്ങൾ കഴുകി തീർന്നതോടെ ശ്രീശാന്ത് അസ്വസ്ഥനായി. തനിക്ക് മത്സരത്തിൽ തുടരേണ്ടെന്നും പോകണമെന്നും രോഹിതിനോട് പറഞ്ഞ്‌ പൊട്ടിക്കരയാൻ തുടങ്ങി.

തുടർന്നു ശ്രീശാന്തിനെ ബിഗ് ബോസ് കൺഫഷൻ റൂമിലേക്കു വിളിച്ച്‌ അനുനയിപ്പിക്കുകയുമായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ വാതുവെയ്പ്പിനു കൂട്ടുനിന്നുവെന്ന് ആരോപിച്ച് 2013 മെയിൽ ശ്രീശാന്തിനെ അറസ്റ്റു ചെയ്ത്  ജയിലിൽ അടച്ചിരുന്നു. അതിന് ശേഷമാണ് ശ്രീശാന്ത് ബിഗ്സോസ് ഹൗസിലെത്തിയത്.