ദുബായിൽ നിയമലംഘിച്ച്‌ റോഡ് ക്രോസ് ചെയ്താല്‍ ഇനിമുതൽ പിഴയടക്കേണ്ടി വരും

ദുബായ്: റോഡ് ക്രോസ് ചെയ്യാനുള്ള ഭാഗത്തുകൂടി മാത്രമേ മുറിച്ചു കടക്കാവൂവെന്ന്‌
കർശന നിയന്ത്രണവുമായി ദുബായ് ട്രാഫിക് പൊലീസ്. തെറ്റായ സ്ഥലങ്ങളില്‍ റോഡ് മുറിച്ച് കടക്കുന്നവര്‍ക്ക് ഇനിമുതൽ പിഴയടക്കേണ്ടി വരും. 400 ദിര്‍ഹം വരെയാണ് പിഴ ഈടാക്കുന്നത്. അപകടങ്ങള്‍ പരമാവധി കുറക്കുക എന്നതാണ് ലക്ഷ്യ. ഈ നിയമം നേരത്തെയുള്ളതാണ്.

നിയമലംഘനം നടത്തിയ അരലക്ഷത്തോളം കേസുകളാണ് ഒരു വര്‍ഷത്തിനിടെ പോലീസിലെത്തിയത്. ഇവര്‍ക്കെല്ലാം പിഴ ചുമത്തി. കാര്യമറിയാതെ കുടുക്കില്‍ പെടാതിരിക്കാന്‍ ഇക്കാര്യം ഒരിക്കല്‍കൂടി ഓര്‍മപ്പെടുത്തുകയാണ് പോലീസ്. ട്രാഫിക് ലൈറ്റുകളെ അവഗണിക്കുന്ന കാല്‍നട യാത്രക്കാര്‍ക്കും ഇതേ തുക തന്നെ പിഴയായി ലഭിക്കും.