ശബരിമലയിൽ തൃപ്തി ദേശായിക്ക് പ്രത്യേക പരിഗണന നൽകാനാവില്ലെന്ന് പൊലീസ്

തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയിൽ ദർശനത്തിനെത്തുമെന്നറിയിച്ച  തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചു. കേരളത്തിലെത്തിയാൽ മറ്റെല്ലാ തീർത്ഥാടകർക്കും നൽകുന്ന സുരക്ഷ തൃപ്തി ദേശായിക്കും ഒരുക്കും.

വൃശ്സുചികം ഒന്നിന് മലചവിട്ടുമെന്നറിയിച്ച് തൃപ്തി ദേശാി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. ദർശനത്തിനെത്തുന്നതിനാൽ തനിക്കും കൂട്ടർക്കും ഭീഷണിയുണ്ട്.  തനിക്കൊപ്പം ആറു യുവതികൾ കൂടിയെത്തുന്നുണ്ടെന്നും തങ്ങൾക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്നുമാണ് തൃപ്തി കത്തിൽ ആവശ്യപ്പെട്ടിരുന്നത്. വിമാനത്താവളത്തിലെത്തുന്നത് മുതൽ തിരികെ പോകുന്നത് വരെയുള്ള ചെലവുകൾ സർക്കാർ വഹിക്കണമെന്നും താമസിക്കാനും സഞ്ചരിക്കാനും വാഹനം ഏർപ്പെടുത്തണമെന്നും  കത്തിൽ ആവശ്യമുന്നയിച്ചിരുന്നു. എന്ത് വന്നാലും ദർശനം നടത്താതെ മടങ്ങില്ലെന്നാണ ്തൃപ്തി ദേശായി പറയുന്നത്.

വെള്ളിയാഴ്ചയായിരിക്കും തൃപ്തിയും സംഘവും കേരളത്തിലെത്തുക. തങ്ങൾക്കെതിരെ ആക്രമണമുണ്ടായാൽ അതിൻ്റെ ഉത്തരവാദിത്വം  പൊലീസിനായിരിക്കുമെന്നും അതിനാൽ പ്രത്യേക സുരക്ഷ ഒരുക്കണെമന്നുമായിരുന്നു തൃപ്തിയുടെ ആവശ്യം. എന്നാൽ മറ്റെല്ലാവർക്കും നൽകുന്ന വിധമുള്ള പരിഗണന തൃപ്തിക്ക് നൽകുമെന്നും പ്രത്യേക സുരക്ഷ നൽകാൻ സാധിക്കില്ലെന്നും പൊലീസ് അറിയിക്കുകയായിരുന്നു. അതേസമയം മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്താൻ അനുമതി തേടി രജിസ്റ്റർ ചെയ്ത യുവതികളുടെ എണ്ണം 800 ആയി.