അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു

ജിദ്ദ: ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര വിപണിയില്‍ ഏറ്റവും കുറഞ്ഞ നിരക്കിൽ. എന്നാല്‍ ഈ തകര്‍ച്ച ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചിട്ടില്ല. രൂപയുടെ മൂല്യം മെച്ചപ്പെട്ടാത്തതാണ് കാരണം. നിലവിൽ 80 രൂപക്കടുത്താണ് രാജ്യത്ത് പെട്രോള്‍ വില. കഴിഞ്ഞ മാര്‍ച്ച് മാസത്തെ വിലയുമായി മാത്രം താരതമ്യം ചെയ്യുമ്പോള്‍ ഏഴ് ശതമാനമാണ് അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്‍ഡ് ക്രൂഡിന്റെ വിലയിടിഞ്ഞത്.

എണ്ണയുടെ ആവശ്യകത അടുത്ത വര്‍ഷം കുറയുമെന്ന ഒപെക് കൂട്ടായ്മയുടെ പ്രവചനമാണ് വിലയിടിവിന് കാരണമായത്. വില ഉയരുന്നത് നിയന്ത്രിക്കാന്‍ അടുത്ത വര്‍ഷം ഉത്പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങള്‍ തമ്മില്‍ ധാരണയായതായി സൗദി ഊര്‍ജ്ജ മന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇറാന്‍ ഉള്‍പ്പടെ എട്ട് രാജ്യങ്ങള്‍ക്ക് മേലുള്ള ഉപരോധം അമേരിക്ക ആറ് മാസത്തേക്ക് മരവിപ്പിച്ചതും വില കുറയുന്നതിന് കാരണമായി.