ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയോടൊപ്പം സഹകരിക്കും: യെച്ചൂരി

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ഡിഎംകെ സഖ്യത്തോട് സഹകരിക്കുമെന്ന്‌
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനുമായി ചെന്നൈയിലെ വസതിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. രാജ്യത്തിൻറെ  കെട്ടുറപ്പും ഐക്യവും മതേതരത്വവും സംരക്ഷിക്കാൻ പ്രതിപക്ഷപാർട്ടികൾ ഒന്നിച്ചുനിൽക്കുകയാണെന്നും ഇതിനായി തമിഴ്‌നാട്ടിൽ ഡിഎംകെയോടൊപ്പം സഹകരിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക്‌ ശേഷം യെച്ചൂരി അറിയിച്ചു.

12 വർഷങ്ങൾക്കുശേഷമാണ് ഡിഎംകെ യുമായി സിപിഎം ഒന്നിക്കുന്നത്‌. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ്-ഡിഎംകെ സഖ്യത്തിനൊപ്പം സിപിമ്മും ഉണ്ടായിരുന്നു. ബിജെപി വിരുദ്ധസഖ്യം രൂപീകരിക്കുന്നതിൻറെ ഭാഗമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവും സ്റ്റാലിനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൻറെ പിന്നാലെയാണ് യെച്ചൂരി-സ്റ്റാലിൻ കൂടിക്കാഴ്ച