ശബരിമലയിൽ വിശ്വാസികളെ പരിഗണിക്കുന്നില്ല; സർക്കാരിനെതിരെ വിമർശനവുമായി ശ്രീധരൻപിള്ള

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ പരിഗണിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള ആരോപിച്ചു. തിരുവനന്തപുരത്ത് സർവ്വകക്ഷി യോഗം നടക്കുന്നതിനിടെയാണ് ശ്രീധരൻപിള്ളയുടെ പ്രതികരണം. അതേസമയം സ്ത്രീപ്രവേശനവിധി നടപ്പിലാക്കുന്നതിൽ സാവകാശ ഹർജി നൽകണമെന്ന് യു.ഡി.എഫും ആവശ്യപ്പെട്ടു. അതിന് സർക്കാർ തയ്യാറായില്ലെങ്കിൽ ചർച്ച ബഹിഷകരിക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം. എല്ലാ രാഷ്ട്രീയ കക്ഷികളേയും ഉൾപ്പെടുത്തിയാണ് യോഗം വിളിച്ചത്.

സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സർക്കാരിന്റെ നടപടികളിൽ സഹകരിക്കണെമെന്നും സർവ്വകക്ഷി യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സർവകക്ഷി യോഗം കഴിഞ്ഞാലുടൻ ദേവസ്വം ബോർഡ് യോഗം ചേരും. അതിന് ശേഷം പന്തളം-തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.