ബന്ധുനിയമനക്കുരുക്കിൽ എ.എം ഷംസീർ എം.എൽ.എയും; ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: എംഎൽഎ എ.എൻ.ഷംസീറിൻറെ ഭാര്യ ഷഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. ഡോ. എം.പി ബിന്ദുവിന്റെ ഹർജിയിലാണ് ഹൈക്കോടതി ഷഹലയുടെ നിയമനം റദ്ദാക്കിയത്. കണ്ണൂർ സർവകലാശാലയിൽ കരാറടിസ്ഥാനത്തിലുള്ള അസി. പ്രൊഫസർ സ്ഥാനത്തേയ്ക്കായിരുന്നു ഷഹലയുടെ നിയമനം. റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ ഡോ.എം.പി.ബിന്ദുവിനെ തള്ളിയാണ് ഷംസീറിൻറെ ഭാര്യയെ നിയമിച്ചത്.

വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷഹലയ്ക്ക് നിയമനം നൽകിയതെന്നായിരുന്നു ഡോ. എം.പി.ബിന്ദുവിന്റെ ഹർജിയിലെ ആരോപണം. ഷഹലയുടെ നിയമനം റദ്ദാക്കിയ ഹൈ്‌ക്കോടതി പകരം ഡോ.എം.പി ബിന്ദുവിനെ നിയമിക്കാനും ഉത്തരവിട്ടു.